Sunday, January 17, 2010

എന്റെ ഹൃദയത്തിന്റെ ഓടോഗ്രഫിലേക്ക് മെല്ലെ ....മെല്ലെ....


തിരക്കുകല്കിടയില്‍ നീ നീട്ടിയ ഒടോഗ്രഫില്‍ ഇനി ഞാന്‍ എന്താണ് മന:പൂര്‍വ്വം മറന്നുവെക്കേണ്ടത്?

പറയാന്‍ മറന്നുപോയ പ്രണയത്തെ കുറിച്ചോ? അതോ! നീ അറിയാതെ പോയ എന്റെഹൃധയനോമ്ബാരത്തെ കുറിച്ചോ? അറിയില്ല എനിക്ക് എങ്കിലും ഒന്നറിയാം ഹൃദയത്തില്‍ ഒരിക്കല്‍മാത്രം വിരുന്നെത്തുന്ന വസന്തമാണ്‌ പ്രണയമെന്നും അത് എന്നിലും സംബവിചിരുന്നുവെന്നും...

ഇടുങ്ങിയ ഈ ക്ലാസ്സ്മുരിയിലെ ജാലകത്തിനുമാപ്പുരം മഴപെയ്യുമ്പോള്‍ ചെറുചാറ്റല്‍ മഴത്തുള്ളികള്‍ക്ലാസ്സിലെ നീളന്‍ ഡെസ്കില്‍ പതിയവേ എപ്പോഴോ ആദ്യമായി ആ മഴകണങ്ങള്‍ക്കിടയില്‍ ചൂണ്ടുവിരലിനാല്‍ ഞാന്‍ നിന്റെ പേരെഴുതി ... മെല്ലെ എന്റെ ഹൃദയത്തില്‍
ലും.

വാകപൂക്കള്‍ ഉതിര്‍ന്നുവീണ കാമ്പസിന്റെ വഴിയോരഘളില്‍ വെച്ചു പിന്നീട് പലപ്പോഴും നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ട് പലതും പറയാന്‍ കൊതിച്ചിട്ടും നീ അരികിലെത്തുമ്പോള്‍ ഞാന്‍ എല്ലാം മറന്നു പോകും... പക്ഷെ നീ ശ്രധിചിരുനുവോ എന്നറിയില്ല. എന്റെ മിഴികള്‍ നിന്റെ മിഴികളോട് പലതും പറയാന്‍ തുടങ്ങിയിരുന്നു...നാം അറിയാതെ.

നീ ഓര്‍ക്കുന്നുണ്ടോ കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ കോളേജ് മാഗസിനില്‍ ഞാന്‍ മഴയെയും പ്രണയത്തെയും കുറിച്ച് എഴുതിയ ഈ വരികള്‍.....

"പ്രണയം മഴയാണ്
പ്രണയിക്കുക എന്നത് മഴ നനയാലും.
ഒരിക്കലെങ്ങിലും മഴ നനയതവരായിട്ട് ആരാണ് ഉള്ളത്.
വേണമെങ്കില്‍ നനയതിരിക്കാം.....പ്രണയിക്കാതെയിരിക്കാം.
ഒരു കുട ചൂടി വേണമെങ്കില്‍ മഴയില്‍ നിന്നും രക്ഷപെടാം
അപ്പോഴും കുസൃതിയോടെയാണെങ്കിലും ചെറു വിരല്‍ നീട്ടി
മഴയുടെ നന്നുത സ്പര്‍ഷമെല്‍ക്കാന്‍
കൊതിക്കാതവരായിട്ടു ആരാന്നു ഉള്ളത് "

അന്നു നീ ഈ വരികള്‍ മാഗസിനില്‍നിന്നും വായിച്ചിട്ട് എന്റെ അരികില്‍ വന്ന് അധികം മഴ നനയേണ്ട പനി പിടിക്കുമെന്ന് കളിയാക്കി പറഞ്ഞത് ഓര്‍മ്മയുണ്ടോ?
പലപ്പോഴും എന്റെ സ്നേഹം നിന്നെ അറിയിക്കാതിരുനത് പേടിച്ചിട്ടാണ്. അറിഞ്ഞാല്‍ ഒരു പക്ഷെ, അന്നു മുതല്‍ നീ എന്നെ വെറുത്തു തുടങ്ങിയാലോ? പരസ്പരം പ്രണയിച്ചു തുടങ്ങുമ്പോള്‍ നഷ്ടമാകുന്നത് പ്രണയമെങ്കില്‍ നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കാം,,,,,ഒരിക്കലും നഷ്ടമാകാതിരിക്കാന്‍ ...

മഴക്കാലം കഴിയുകയാണ്. ഓര്‍മയുടെ ബാഷ്പകണങ്ങള്‍ ജാലക ചില്ലില്‍ ബാക്കിനിര്‍ത്തി, വേര്‍പിരിയാന്‍ സമയമായി... വേര്‍പാടുകള്‍ ഹൃദയത്തിലെ മുരിപടുകളാണ് കാലത്തിനു മായ്ക്കാന്‍ കഴിയാത്തവ... ഓര്മപെടുതലിന്റെ പാടുകള്‍ .

എന്റെ വിരല്‍ തുംബില്‍നിന്നും ഉതിര്‍ന്നു വീണ ഈ സ്നേഹാക്ഷരങ്ങള്‍ നിന്റെ ചുണ്ടുകളില്‍ നിന്നും വഴുതി ഹൃദയത്തിലേക്ക് വീണു അലിയട്ടെ.....

ഒരിക്കലും ചിതലരിക്കാത്ത ഹൃദയത്തിന്റെ ഓട്ടോഗ്രാഫില്‍ ഇനി ഞാന്‍ ധൈര്യപൂര്‍വ്വം എഴുതട്ടെ,

"കാലം വര്‍ണപ്പീലികളായി ഓര്‍മയുടെ പുസ്തകതാളില്‍ ഉതിര്‍ന്നു വീഴുമ്പോള്‍ ഹൃദയത്തിന്റെ ഒരംശം ഇവിടെവെച്ച് മറന്നുവെയ്ക്കാന്‍ ഞാനും നിര്‍ബന്ധിതനാവുകയാണ് "


എന്ന് ,
ഒത്തിരി സ്നേഹത്തോടെ
നിന്നെ എന്നും പ്രണയിക്കാതെ പ്രണയിചവാന്‍ .

8 comments:

  1. പ്രണയാക്ഷരങ്ങളിൽ ചാലിച്ച എഴുത്ത് നന്നായിട്ടുണ്ട്.
    പ്രണയത്തെ കണ്ണുമടച്ച് സ്വീകരിക്കുമ്പോൾ കുല ദൈവങ്ങൾ തടസ്സം നിൽക്കാതെ വരട്ടെ!!!
    Word verification എടുത്തു കളയണം
    layout--comments--

    ReplyDelete
  2. നന്ദന ക്ക് ഈ ഉള്ളവന്റെ ഒരുപാട് നന്ദി...........

    ഒത്തിരി സ്നേഹത്തോടെ,,,,

    ReplyDelete
  3. പ്രണയവും മഴയും ... ഒരുപാട് ബന്ധമുള്ളതാണ് ... മഴയെ ചേര്‍ത്ത വിവരികുമ്പോള്‍ തീവ്രതയും കൂടുന്നു..

    ReplyDelete
  4. പ്രിയപ്പെട്ട അനീസയ്ക്ക് ,,,
    പ്രണയവും മഴയും ഒരുപാട് ബന്ധമുള്ളധാണോ എന്നൊനും എനിക്കറിയില്ല....എങ്കിലും ഒന്നറിയാം പ്രണയം മഴയാണ് പ്രണയിക്കുക എന്നത് മഴനനയലും........

    സ്നേഹത്തോടെ.....

    ReplyDelete
  5. ഒരു പ്രണയഗീതം കൂടി..
    ആശംസകള്‍....

    ReplyDelete
  6. .......simple but romantic lines..........

    ReplyDelete
  7. ikka

    othiri praarthikkunnu
    aa pranayiniye kittaan

    ReplyDelete